ആലപ്പുഴ: കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ ഓണം അവധിദിനങ്ങളിലും ജില്ലയിലെ ദുരന്തനിവാരണ ജാഗ്രതാ സംവിധാനം പ്രവർത്തിക്കും. തിരുവോണ ദിവസം ഉൾപ്പെടെ ജില്ലാ, താലൂക്ക് തലങ്ങളിലെ അടിയന്തരഘട്ട കാര്യ നിർവഹണ കേന്ദ്രങ്ങൾ പ്രവർത്തിക്കണമെന്ന് ഇന്നലെ ചേർന്ന ഓൺലൈൻ യോഗത്തിൽ ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജ നിർദേശം നൽകി.
കടൽ ക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് അറിയിച്ചിരിക്കുന്നതിനാൽ ബിച്ചുകളിൽ ആളുകൾ കൂടുന്നത് ഒഴിവാക്കണം. തീരമേഖലകളിൽ ഫയർ ഫോഴ്സിന്റെ സേവനം ഉറപ്പാക്കണമെന്നും കളക്ടർ പറഞ്ഞു.