ആലപ്പുഴ: തുടർച്ചയായി വൈദ്യുതി തടസം വരുത്തി ഓണനാളുകളിൽ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന സമീപനമാണ് ആലപ്പഴയിൽ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിച്ച് വരുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു. ഫോൺ ചെയ്താൽ പോലും മറുപടി കിട്ടാത്ത അവസ്ഥയാണ്. ഇതിനെതിരെ ഓഫീസ് ഉപരോധം അടക്കമുള്ള ശക്തമായ സമരമാർഗ്ഗങ്ങൾ സ്വീകരിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.സബിൽരാജ് പറഞ്ഞു.