
ചേർത്തല: എസ്.എൻ.ഡി.പി യോഗം 489-ാം നമ്പർ വാഴുവേലി ശാഖയിലെ വയൽവാരം സ്വയംസഹായ സംഘത്തിന്റെ 19-ാമത് വാർഷിക പൊതുയോഗം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. ശാഖ ചെയർമാൻ എം.എസ്.നടരാജൻ അദ്ധ്യക്ഷത വഹിച്ചു. സംഘത്തിന് ലാഭവിഹിതമായി ലഭിച്ച തുക ഉപയോഗിച്ച് അംഗങ്ങളുടെ ഭാര്യമാർക്ക് അരപവൻ വീതമുള്ള സ്വർണനാണയ വിതരണവും വെള്ളാപ്പള്ളി നിർവഹിച്ചു. കൺവീനർ ശ്രീമോൻ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു.ഓണക്കിറ്റ് കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ഇൻചാർജ്ജ് പി.എസ്.എൻ.ബാബുവും ഓണക്കോടി യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമനും വിതരണം ചെയ്തു.ശാഖ സെക്രട്ടറി മുരുകൻ പെരക്കൻ ചതയദിന സന്ദേശം നൽകി.വനിതാസംഘം യൂണിയൻ ട്രഷറർ സരള ശാർങധരൻ,കണിച്ചുകുളങ്ങര ശാഖ പ്രസിഡന്റ് ടി.എസ്.സജിത്ത്,സെക്രട്ടറിവി.കെ.മോഹനദാസ് എന്നിവർ സംസാരിച്ചു. ജോയിന്റ് കൺവീനർ പി.വി.സാനു സ്വാഗതം പറഞ്ഞു.