ചാരുംമൂട് : നിയന്ത്രണം വിട്ട കാറ് പാഞ്ഞുകയറി ചാരുംമൂട് ജംഗ്ഷനിലെ കുരിശ്ശടിയുടെ ഗ്ളാസും , ഫുട്പാത്തിന്റെ കൈവരികളും , സിഗ്നൽ പോസ്റ്റും തകർന്നു .ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ഇന്നോവ കാറാണ് റോഡിന്റെ വശത്തേക്ക്.പാഞ്ഞുകയറിയത്. ചാരുമൂട് ജംഗ്ഷനിലെ ക്രിസ്ത്യൻ പള്ളിയുടെ കുരിശ്ശടിയുടെ ഗ്ലാസാണ് തകർന്നത്. ഇടിയുടെ ആഘാതത്തിൽ കൈവരികൾ തകരുകയും സിഗ്നൽ ലൈറ്റ് ഒരു വശത്തേക്ക് ചരിയുകയും ചെയ്തു.തിരുവനന്തപുരം സ്വദേശിയുടെ കാറാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു.