ഹരിപ്പാട് : ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വിഗ്രഹ ലബ്ധി സ്മാരകമായി ചിങ്ങമാസത്തിലെ തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലായി പായിപ്പാട്ടാറ്റിൽ നടക്കുന്ന ജലോത്സവം 8, 9, 10 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 9 ചുണ്ടൻവള്ളങ്ങളും വെപ്പ് എ ഗ്രേഡ് അടക്കമുള്ള ചെറു വള്ളങ്ങളും പങ്കെടുക്കും. കുട്ടികളുടെ ജലമേള, കാർഷികമേള, ജലഘോഷയാത്ര എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. എട്ടിന് രാവിലെ ഏഴിന് ജലോത്സവ സമിതി വൈസ് ചെയർമാൻ കെ. കാർത്തികേയൻ പതാക ഉയർത്തും . 8 ന് കരുവാറ്റ, ചെറുതന, ആയാപറമ്പ് വലിയ ദിവാൻജി, ആയാപറമ്പ് പാണ്ടി, ആനാരി, കാരിച്ചാൽ, പായിപ്പാട്, വെള്ളംകുളങ്ങര, വീയപുരം എന്നീ ചുണ്ടൻവള്ളങ്ങൾ നെല്പുര കടവിലെത്തി വാദ്യമേളങ്ങളോടെ വഞ്ചിപ്പാട്ട് പാടി സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ദർശനം നടത്തും. ഉച്ചയ്ക്ക് രണ്ടിന് കുട്ടികളുടെ ജലമേള. ചെറുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു ഉദ്ഘാടനം ചെയ്യും. വീയപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ ഷാനവാസ് അധ്യക്ഷത വഹിക്കും. ഒൻപതിന് രാവിലെ 9 മണിക്ക് കാർഷിക സെമിനാർ. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഓമന ഉദ്ഘാടനംചെയ്യും. കോർഡിനേറ്റർ പ്രണവം ശ്രീകുമാർ അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് രണ്ടിന് ജലമേള ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ. ശോഭ ഉദ്ഘാടനംചെയ്യും. വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രൻ അധ്യക്ഷത വഹിക്കും . ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു ജലമേള ഫ്ലാഗ് ഓഫ് ചെയ്യും. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എൻ പ്രസാദ് കുമാർ, സ്നേഹ ആർ വി തുടങ്ങിയവർ പങ്കെടുക്കും. പത്തിന് ഉച്ചയ്ക്ക് 1.30 ന് മത്സരവള്ളംകളി. മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. തോമസ്. കെ. തോമസ് എം.എൽ.എ അധ്യക്ഷത വഹിക്കും. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള വിശിഷ്ടാതിഥിയാകും. ജലോത്സവ സമിതി വൈസ് ചെയർമാൻ കെ. കാർത്തികേയൻ ക്യാപ്റ്റൻമാരെ പരിചയപ്പെടുത്തും. എ എം ആരിഫ് എംപി, ചലച്ചിത്രതാരം ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവർ മുഖ്യാഥിതികളാകും . തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ ജലഘോഷയാത്ര ഉദ്ഘാടനം ചെയ്യും. മത്സര വള്ളംകളി​യുടെ ഫ്ളാഗ് ഒഫ് രമേശ് ചെന്നിത്തല എം.എൽ.എനി​ർവഹി​ക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ആർ.കെ കുറുപ്പ്, നഗരസഭാ ചെയർമാൻ കെഎം രാജു,, ഷീജ സുരേന്ദ്രൻ, എബി മാത്യു, എസ്സു.രേഷ് എം. ലിജു, ചെങ്ങന്നൂർ ആർടിഒ എസ്. സുമ, കാർത്തികപ്പള്ളി തഹസീൽദാർ പി. എ. സജീവ് കുമാർ, സി പ്രസാദ് എന്നിവർ സംസാരിക്കും. സമ്മാനദാനം കൊടിക്കുന്നിൽ സുരേഷ് എംപി യും,ഭാഗ്യ സമ്മാനവിതരണം ജില്ലാപഞ്ചായത്ത് പ്രതിപക്ഷനേതാവ് ജോൺ തോമസും നിർവഹിക്കും. ജലോത്സവ സമിതി സെക്രട്ടറി ബെന്നി മാത്യു സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി. മുരളി നന്ദിയും പറയും പായിപ്പാട് ജലോത്സവ സമിതി സെക്രട്ടറി ബെന്നി മാത്യൂസ് , വൈസ് ചെയർമാൻ കെ. കാർത്തികേയൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.