ചേർത്തല:കെ.പി.എം.എസ് ചേർത്തല യൂണിയന്റെ നേതൃത്വത്തിൽ അയ്യങ്കാളി ജയന്തിആഘോഷം വിപുലമായ പരിപാടികളോടെ നടത്തും.യൂണിയനു കീഴിലെ 24 ശാഖകളിലും 9ന് രാവിലെ പുഷ്പാർച്ചനയും മധുരവിതരണവും നടത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും.വൈകിട്ട് ചേർത്തല കേന്ദ്രീകരിച്ച് നടക്കുന്ന ജയന്തി ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കെ.പി.എം.എസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് തുറവൂർ സുരേഷ്,യൂണിയൻ പ്രസിഡന്റ് എൻ.ടി.സലിമോൻ,സെക്രട്ടറി പ്രീനാബിജു,കെ.സി.ശശി,എം.ടി.മോഹനൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
3.30ന് സെന്റ്‌മേരീസ് പാലത്തിനു സമീപം അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചനക്കുശേഷം നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയിൽ എല്ലാ ശാഖകളിൽ നിന്നുള്ള 5000 അംഗങ്ങൾ അണിനിരക്കും. തുടർന്നു നടക്കുന്ന സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.യൂണിയൻ പ്രസിഡന്റ് എം.ടി.സലിമോൻ അദ്ധ്യക്ഷനാകും.കെ.പി.എം.എസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് തുറവൂർ സുരേഷ് ജന്മദിന സന്ദേശം നൽകും.