മാന്നാർ: കെ.പി.എം.എസ് മാന്നാർ യൂണിയന്റെ ആഭിമുഖ്യത്തിൽ അയ്യൻകാളി ജയന്തി അവിട്ടാഘോഷ പരിപാടി 9 ന് വൈകിട്ട് 5 ന് മാന്നാർ സ്റ്റോർ ജംഗ്ഷനിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സാംസ്കാരിക സമ്മേളനം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സമിതി ചെയർമാൻ കെ. രാജൻ അദ്ധ്യക്ഷത വഹിക്കും. ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണൻ, മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി, കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ്, ബി.ജെ.പി മാന്നാർ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന കമ്മിറ്റിയംഗം കെ.ഷൈജു ജന്മദിന സന്ദേശം നടത്തും. 24 ശാഖകളെ ഉൾപ്പെടുത്തി പരുമലക്കടവിൽ നിന്നും വൈകിട്ട് 3 ന് ആരംഭിക്കുന്ന ഘോഷയാത്രയിൽ 5000 ത്തോളം ശാഖാ അംഗങ്ങൾ പങ്കെടുക്കുമെന്ന് എം.പി കല്യാണകൃഷ്ണൻ, കെ.രാജൻ, കെ.ഷൈജു എന്നിവർ അറിയിച്ചു.