 
മാവേലിക്കര: സാംസ്‌കാരിക ഘോഷയാത്രയും മെഗാതിരുവാതിരയും മ്യൂസിക് ബാൻഡുമായി മാവേലിക്കര നഗരസഭ ഓണാഘോഷം നടന്നു. പുതിയകാവിൽ നിന്ന് ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്ര നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. നൂറ് കണക്കിനാളുകൾ അണിചേർന്ന ഘോഷയാത്രയിൽ വ്യത്യസ്തങ്ങളായ നിരവധി ഫ്ലോട്ടുകളും അണിനിരന്നു. നഗരം ചുറ്റി ബുദ്ധജംഗ്ഷനിൽ സാംസ്‌കാരിക ഘോഷയാത്ര സമാപിച്ചതോടെ കുടുംബശ്രീ പ്രവർത്തികരുടെ നേതൃത്വത്തിൽ നടന്ന മെഗാ തിരുവാതിര അരങ്ങേറി .തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. എം.എസ്.അരുൺകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ, വൈസ് ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ അനി വർഗീസ്, ശാന്തി അജയൻ, സജ്ജീവ് പ്രായിക്കര, ഉമയമ്മ വിജയകുമാർ, എസ്.രാജേഷ് പാർലമെന്ററി പാർട്ടി ലീഡർമാരായ നൈനാൻ.സി.കുറ്റിശേരിൽ, മേഘനാഥ്.എച്ച്.തമ്പി, കൗൺസിലർമാരായ ജയശ്രീ അജയകുമാർ, കെ.ഗോപൻ, മനസ് രാജൻ, സി.കെ. ഗോപകുമാർ, കൃഷ്ണകുമാരി, വിജയമ്മ ഉണ്ണികൃഷ്ണൻ, സബിത അജിത്ത്, സുജാത ദേവി, ലതാമുരുകൻ, ആർ.രേഷ്മ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ആർ.മുരളീധരൻ, ജോൺസൺ.കെ.പാപ്പച്ചൻ, കോശി തുണ്ടുപറമ്പിൽ, തോമസ്.സി.കുറ്റിശേരിൽ, ഗോവിന്ദൻ നമ്പൂതിരി, ജെന്നിംഗ്സ് ജേക്കബ്, നഗരസഭ സെക്രട്ടറി മേഘ മേരി കോശി എന്നിവർ സംസാരിച്ചു. തുടർന്ന് മ്യൂസിക്ക് ബാൻഡും നടന്നു.