photo
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആറ് ദിവസം നീണ്ടു നിന്ന കരപ്പുറം ഓണവിസ്മയം 2022 സമാപനസമ്മേളനം കയർ കോർപ്പറേഷൻ ചെയർമാൻ ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല : കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആറ് ദിവസങ്ങളായി നടന്നു വന്ന 'കരപ്പുറം ഓണവിസ്മയം-2022' കാർഷിക വ്യവസായ പ്രദർശന-വിപണന വിജ്ഞാനമേള സമാപിച്ചു. ബ്ലോക്ക് പരിധിയിലെ അഞ്ച് പഞ്ചായത്തുകളെയും ഉൾപ്പെടുത്തിയാണ് ബ്ലോക്ക് ഓഫീസ് ഗ്രൗണ്ടിൽ മേള സംഘടിപ്പിച്ചത്.
എല്ലാ പഞ്ചായത്തിലും ഉൾപ്പെട്ട ആരോഗ്യപ്രവർത്തകരെ ചടങ്ങിൽ ആദരിക്കുകയും വിവിധ കലാ മത്സരങ്ങളും സംഘടിപ്പിക്കുകയും ചെയ്തു. സമാപന സമ്മേളനം കയർ കോർപ്പറേഷൻ ചെയർമാൻ ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ,മാരാരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് സുദർശനാഭായി,എൻ.ഡി.ഷിമ്മി,കെ.പി.വിനോദ്,എസ്.ഷിജി,വി.കെ.മുകുന്ദൻ,യു.സജീവ് എന്നിവർ സംസാരിച്ചു.