അമ്പലപ്പുഴ: പട്ടം പറന്നു വീണ്തിനെത്തുടർന്ന് പുന്നപ്ര സബ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണം തടസപ്പെട്ടു.ഇന്നലെ ഉച്ചകഴിഞ്ഞ് 2.50ഓടെയായിരുന്നു സംഭവം .പുന്നപ്ര സബ് സ്റ്റേഷനിലെ 110 കെ.വി. ബസ് ബാറിൽ പട്ടം പറന്ന് വീണതിനെ തുടർന്ന് പുന്നപ്ര, ആലപ്പുഴ, പാതിരപ്പള്ളി, എസ്.എൽ പുരം, തൈക്കാട്ടുശ്ശേരി, എരമല്ലൂർ, എടത്വ, കരുവാറ്റ, തകഴി, കളർകോട് മുതലായ സ്ഥലങ്ങളിലേക്കുള്ള വൈദ്യുതി വിതരണമാണ് തടസപ്പെട്ടത്. 3:15 നാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്.