അമ്പലപ്പുഴ : തോട്ടപ്പള്ളി സ്പിൽവേക്കു സമീപം വൃദ്ധയുടെ മൃതദേഹം തീരത്തടിഞ്ഞു. 70 വയസ് പ്രായം തോന്നിക്കും . ഷർട്ട് മാത്രമാണ് ധരിച്ചിട്ടുള്ളത്. രാവിലെ 7.30 ഓടെ സമീപവാസികളാണ് മൃതദേഹം കണ്ടെത്തിയത്. അമ്പലപ്പുഴ പൊലീസ് മേൽ നടപടി സ്വീകരിച്ച് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.