s

സാമ്പത്തിക പ്രതിസന്ധിയെന്ന് പ്രാഥമിക നിഗമനം ചേർത്തല:അർത്തുങ്കലിൽ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല തെക്ക് പഞ്ചായത്ത് 21-ാം വാർഡ് തയ്യിൽ വീട്ടീൽ ഷിബു(45), ഭാര്യ ജാസ്മിൻ(റാണി-38)എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 7 മണിയോടെ സഹോദരൻ ഷിബുവിന്റെ വീട്ടിലെത്തിയപ്പോഴാണ് വീടിനുള്ളിലെ ഹാളിൽ ഫാനിലും ഫാനിന്റെ ഹുക്കിലും ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അർത്തുങ്കൽ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി ദേഹ പരിശോധന നടത്തി. വീടുവയ്ക്കാനും മറ്റും ഇവർ വായ്പയെടുത്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് പൊലീസിന്റെ നിഗമനം. മകൻ നിഖിൽ ഒരാഴ്ചയായി സഹോദരന്റെ വീട്ടിലായിരുന്നു. ഇരുവരുടേയും മൃതദേഹങ്ങൾ ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകിട്ടോടെ അർത്തുങ്കൽ ബസിലിക്ക സെമിത്തേരിയിൽ സംസ്കരിക്കും.