തുറവൂർ: പറയകാട് നാലുകുളങ്ങര ദേവസ്വത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജയന്തി ആഘോഷം 10 ന് നടക്കും. രാവിലെ 8.30 ന് ഗുരുപൂജയോടെ ചടങ്ങുകൾ ആരംഭിക്കും .പി.ബൈജു പതാക ഉയർത്തും. തുടർന്ന് ഗുരുധർമ്മപ്രചാരണ സഭയുടെ നേതൃത്വത്തിൽ ജയന്തി മുതൽ മഹാസമാധി വരെ നീണ്ടു നിൽക്കുന്ന ജപയജ്ഞത്തിന് തിരുമല വാസുദേവൻ ഭദ്രദീപ പ്രകാശനം നടത്തും. സമൂഹപ്രാർത്ഥന, ഗുരുദേവ കൃതികളുടെ ആലാപനം എന്നിവ നടക്കും. 11 ന് ചേരുന്ന പൊതുസമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ദേവസ്വംപ്രസിഡന്റ് എൻ.ദയാനന്ദൻ അദ്ധ്യക്ഷനാകും . മുഹമ്മ വിശ്വഗാജി മഠം അദ്ധ്യക്ഷൻ സ്വാമി അസ്പർശാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. സിനിമാ താരം സാജൻ പള്ളുരുത്തി മുഖ്യ അതിഥിയാകും. പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള കാഷ് അവാർഡ് വിതരണം എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ നിർവഹിക്കും . ക്ഷേത്രം മേൽശാന്തി വാരണം ടി.ആർ.സിജി ശാന്തി വിജയികളെ ആദരിക്കും. ക്ഷേത്രാഗംങ്ങളുടെ മക്കൾക്ക് എസ്.എൻ.പി. എസ് പബ്ലിക്ക് ലൈബ്രറിയുടെ വകയായി പഠനോപകരണങ്ങൾ വിതരണം ചെയ്യും. എം.അശോകൻ,എസ് .കല്പനാ ദത്ത്, എസ്.അനീഷ്, ദേവസ്വം സെക്രട്ടറി പി. ഭാനുപ്രകാശ്, കമ്മിറ്റി അംഗം സി.മനോജ് എന്നിവർ സംസാരിക്കും.