തുറവൂർ: തുറവൂർ വടക്ക് ഗുരുധർമ്മപ്രചാരണ സഭയുടെ നേതൃത്വത്തിൽ ചതയ ദിനാഘോഷവും ഗുരുദേവ പ്രതിഷ്ഠയുടെ 34-ാമത് വാർഷികവും 10 ന് കുറുസിൽ പാലത്തിന് സമീപം നടക്കും. ഭാരവാഹികളായ എസ്.ചിദംബരൻ ,എസ്. അനൂപ്, സരസമ്മ താമരത്തറ എന്നിവർ നേതൃത്വം നൽകും .