തുറവൂർ: എസ്.എൻ.ഡി.പി യോഗം കുത്തിയതോട് 683-ാം നമ്പർ ശാഖയിലെ ചതയദിനാഘോഷവും അനുമോദന ചടങ്ങും 10 ന് ശാഖാങ്കണത്തിൽ നടക്കും. രാവിലെ 9 ന് പതാക ഉയർത്തൽ , വിശേഷാൽ ഗുരുപൂജ, 10 ന് ചതയദിന ഘോഷയാത്ര, 11 ന് എസ്. എസ് .എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കൽ എന്നിവ നടക്കും. ശാഖാ പ്രസിഡന്റ് എൻ.ആർ.തിലകൻ, സെക്രട്ടറി പി.രാജേഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.