ambala
വർക്കിംഗ് ജേർണലിസ്റ്റ് ഓഫ് ഇന്ത്യ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണക്കിറ്റ് വിതരണം സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

ആലപ്പുഴ: വർക്കിംഗ് ജേർണലിസ്റ്റ് ഒഫ് ഇന്ത്യ ( ഡബ്ല്യു.ജെ.ഐ. ബി.എം.എസ്) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികളും, ഓണക്കിറ്റ് വിതരണവും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് ഷിജു തറയിൽ മുഖ്യാതിഥിയായി. ന്യൂസ് ഇന്ത്യ മലയാളം എം.ഡി.ബിജു തറയിൽ ഓണസന്ദേശം നൽകി. ജില്ലാ സെക്രട്ടറി ജി.അനിൽകുമാർ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് മനോജ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ജോജി മോൻ, ബിനീഷ് ബി നായർ, തുടങ്ങിയവർ സംസാരിച്ചു.