 
ആലപ്പുഴ: ഒന്നാമത് കിഡ്സ്, 47-ാമത് സബ് ജൂനിയർ സംസ്ഥാന ബാസ്‌കറ്റ്ബാൾ ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു നിർവഹിച്ചു. ജ്യോതിനികേതൻ സ്കൂൾ പ്രിൻസിപ്പൽ സെൻ കല്ലുപുര ലോഗോ ഏറ്റുവാങ്ങി. എ.ഡി.ബി.എ പ്രസിഡന്റ് ജേക്കബ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ബാസ്‌കറ്റ്ബാൾ ടീം മുൻ ക്യാപ്ടൻ ആർ.മുരളീകൃഷ്ണ മുഖ്യാതിഥിയായി. കെ.ബി.എ അസോസിയേറ്റ് സെക്രട്ടറി റോണി മാത്യു, വൈ.എം.സി.എ മുൻ പ്രസിഡന്റ് ഡോ.പി.കുരിയപ്പൻ വർഗീസ്, എ.ഡി.ബി.എ സെക്രട്ടറി ബി.സുഭാഷ് തുടങ്ങിയവർ സംസാരിച്ചു. ഒക്ടോബർ അഞ്ചു മുതൽ ഒൻപതു വരെയാണ് ചാമ്പ്യൻഷിപ്പ്. ആലപ്പി ഡിസ്ട്രിക്ട് ബാസ്‌ക്കറ്റ്ബാൾ അസോസിയേഷൻ (എ.ഡി.ബി.എ) ആതിഥേയത്വം വഹിക്കും. ജ്യോതിനികേതൻ, എ.ഡി.ബി.എ, വൈ.എം.സി.എ ബാസ്‌ക്കറ്റ്ബാൾ കോർട്ടുകളിൽ മത്സരങ്ങൾ നടത്തും.