 
ആലപ്പുഴ: ടി.ഡി മെഡിക്കൽ കോളേജ് സ്ഥാപകൻ കെ.നാഗേന്ദ്ര പ്രഭുവിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ മികച്ച വിദ്യാർത്ഥിക്കുള്ള അവാർഡ് ടി.ഡി മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയായ ഡോ.രാജശ്രീ.എം.ഷേണായിക്ക് കാൻസർ രോഗ വിദഗ്ദ്ധൻ ഡോ.വി.പി. ഗംഗാധരൻ സമ്മാനിച്ചു. ടി.ഡി മെഡിക്കൽ കോളേജിൽ നടന്ന ബിരുദദാന ചടങ്ങിൽ ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ, പ്രിൻസിപ്പൽ ഡോ. ടി. കെ. സുമ, ആശുപത്രി സൂപ്രണ്ട് ഡോ. സജീവ് പുളിക്കൽ, കെ. നാഗേന്ദ്ര പ്രഭു ഫൗണ്ടേഷൻ സെക്രട്ടറി ഡോ. ജി. നാഗേന്ദ്ര പ്രഭു എന്നിവർ പങ്കെടുത്തു. 5050 രൂപ, സർട്ടിഫിക്കറ്റ്, ഫലകം എന്നിവയടങ്ങുന്ന അവാർഡ് 2013ലാണ് ഏർപ്പെടുത്തിയത്. ചേർത്തല സ്വദേശിനിയായ ഡോ.രാജശ്രീ, ഡോ.എൻ. മഹേഷ് കുമാർ - ഡോ.സുമംഗലാബായി ദമ്പതികളുടെ മകളാണ്.