 
ആലപ്പുഴ: തണ്ടാൻ അസോസിയേഷൻ കൃഷ്ണപുരം ശാഖയിൽ ഓണത്തിനൊരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി ഭക്ഷ്യധാന്യ കിറ്റ് വിതരണവും മുതിർന്ന സമുദായ അംഗത്തിനെ ആദരിക്കലും തണ്ടാൻ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എൻ.പൊടിയൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.സുകുമാരൻ അദ്ധ്യക്ഷനായി. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി. വി.ബാബു, കെ.സുധൻ, കെ.തങ്കമ്മ, ബാലൻ, കെ.ശിവാനന്ദൻ, അനീഷ് എന്നിവർ സംസാരിച്ചു.