ambala
അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ പതിനാലാം വാർഡിലെ കുഴൽ കിണർ എച്ച്.സലാം ഉദ്ഘാടനം ചെയ്യുന്നു.

അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ തീരദേശ അവാർഡുകളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി പതിനാലാം വാർഡിലെ കുഴൽ കിണർ പ്രവർത്തനത്തനസജ്ജമാക്കി. എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു . പഞ്ചായത്ത് പ്രസിഡന്റ് കെ.കവിത അദ്ധ്യക്ഷയായി. വാട്ടർ അതോറിട്ടിഎക്സിക്യൂട്ടീവ് എൻജിനീയർ ഗിരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. രമേശൻ, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജ രതീഷ്, പഞ്ചായത്തംഗങ്ങൾ, സെക്രട്ടറി രാജ്കുമാർ, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ നൂർജഹാൻ, അസിസ്റ്റന്റ് എൻജിനീയർമാരായ ജോഷില, ബെൻ, ഓവർസിയർ ബിജുമോൻ എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം അപർണ സുരേഷ് സ്വാഗതം പറഞ്ഞു.