 
മാന്നാർ: ലയൺസ് ക്ലബ് ട്രാവൻകൂർ എമിറേറ്റ്സിന്റെ നേതൃത്വത്തിൽ പരുമല കൃഷ്ണവിലാസം എൽ.പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഉത്രാടം ദിനത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു. ലയൺസ് ക്ലബ് സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ആർ.വെങ്കിടാചലം വിതരണോദ്ഘാടനം നിർവഹിച്ചു. സജി എബ്രഹാം സാമുവൽ ഡിസ്ട്രിക് കോഓർഡിനേറ്റർ, ശിവദാസ്. യു.പണിക്കർ, ജോജി വർഗീസ്. സ്കൂൾ പ്രഥമാദ്ധ്യാപിക എസ്.സിബി, പി.ടി.എ പ്രസിഡന്റ് മനു പരുമല എന്നിവർ പങ്കെടുത്തു.