അമ്പലപ്പുഴ: എസ്. എൻ. ഡി .പി യോഗം പുറക്കാട് ശാഖയിൽ വയോജനങ്ങൾക്ക് ഓണക്കോടി വിതരണം ചെയ്തു.ശാഖായോഗം പ്രസിസന്റ് എം.ടി. മധു ഉദ്ഘാടനം ചെയ്തു . 200 വയോജനങ്ങൾക്കും കുടുംബ യൂണിറ്റുകളുടെ ഭാരവാഹികൾക്കും ഓണക്കോടി നൽകി. 400 കുടുംബങ്ങൾക്ക് ചികിത്സാ സഹായവും വാർദ്ധക്യ , അഗതി, വിധവാ ക്ഷേമപെൻഷനും വിതരണം ചെയ്തു. സെക്രട്ടറി കെ. ഉത്തമൻ, എസ്. നടേശൻ ,എസ്. മഹേഷ് കുമാർ, ഒ.ശ്യാംകുട്ടൻ, ജി. വിനേഷ് ,​കെ. ഉദയഭാനു, എൻ.അശോകൻ,​സുധാകരൻ എന്നിവർ നേതൃത്വം നൽകി.