gandhibhavan-onaghosham
പരുമല ഫ്രണ്ട്സ് ഓഫ് യൂണിറ്റിയുടെ നേതൃത്വത്തിൽ അടൂർ കസ്തൂർബാ ഗാന്ധി ഭവനിൽ നടന്ന ഓണാഘോഷ പരിപാടിയിൽ ശിവദാസ് യു.പണിക്കർ സംസാരിക്കുന്നു

മാന്നാർ: പരുമല ഫ്രണ്ട്സ് ഒഫ് യൂണിറ്റിയുടെ നേതൃത്വത്തിൽ അടൂർ കസ്തൂർബാ ഗാന്ധി ഭവനിൽ ഓണാഘോഷവും ഓണക്കോടി വിതരണവും നടത്തി. ഗാന്ധിഭവൻ ചെയർമാൻ പഴകുളം ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. ശിവദാസ് യു.പണിക്കർ നേതൃത്വം നൽകി. ഫ്രണ്ട്സ് ഒഫ് യൂണിറ്റി ഭാരവാഹികളായ മഞ്ജു ശിവദാസ്, ജോജി വർഗീസ്, അനു അനന്തൻ, രമേശ്, റീന ജോജി,അനീഷ്, ജഫ്രീൻ ജോജി, ഗാന്ധി ഭവൻ ഡയറക്ടർ കുടശ്ശനാട് മുരളി, മാനേജർ ജയശ്രീ മോഹൻ എന്നിവർ പങ്കെടുത്തു. പ്രശാന്ത് വിദ്യാധരൻ, ജിജി പീടികയിൽ, ഗിരീഷ് പണിക്കർ, റെജി മാത്യു, സഞ്ജയ്‌ കുമാർ, രഞ്ജി മാത്യു, അനു കുര്യാക്കോസ് എന്നിവരാണ് ഫ്രണ്ട്സ് ഓഫ് യൂണിറ്റിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.