മാന്നാർ: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ജോഡോ യാത്രയുടെ ഭാഗമായി മാന്നാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പതാകദിനം ആചരിച്ചു. മാന്നാർ സ്റ്റോർ ജംഗ്‌ഷനിൽ ജോഡോയാത്ര സ്വാഗത സംഘം ഓഫിസിനു മുന്നിൽ ജില്ലാ മീഡിയ കമ്മിറ്റി ചെയർമാൻ മാന്നാർ അബ്ദുൽ ലത്തീഫ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹരികുട്ടമ്പേരൂർ അദ്ധ്യക്ഷത വഹിച്ചു. സാബു ട്രാവൻകൂർ, എം.ജി.ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.