ആലപ്പുഴ: അകാലത്തിൽ പൊലിഞ്ഞ ധീര സൈനികന് സ്മൃതി മണ്ഡപം നിർമ്മിച്ച് ആലപ്പുഴയുടെ സൈനിക കൂട്ടായ്മ ഗാർഡിയൻസ് ഓഫ് ദ നേഷൻ . കിടങ്ങറ വെളിയനാട് ചന്ദ്രബോസ് രാജമ്മ ദമ്പതികളുടെ മകനും ബി.എസ്.എഫ് ജവാനുമായിരുന്ന ബോജിമോന്റെ സ്മരണക്കായ് നിർമ്മിച്ച ബോജിമോൻ സ്മൃതി മണ്ഡപം കൊടിക്കുന്നിൽ സുരേഷ് എം.പി നാടിന് സമർപ്പിച്ചു.ബോജിമോന്റെ അച്ഛനമ്മമാരെയും ഭാര്യ ബിനിതയേയും എം.പി പൊന്നാടയണിച്ച് ആദരിച്ചു. ക്ഷാധികാരി ഷാബു സാഫല്യം അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിശ്വംഭരൻ , പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശ്രീകുമാർ, മെമ്പർ രാജേഷ് കുമാർ , സി.വി.രാജീവ്, സുഭാഷ് പറമ്പിശ്ശേരിൽ,രാജീവ് മുട്ടം , അജീർ മോൻ തുടങ്ങിയവർ സംസാരിച്ചു. ആദിദേവിൻ,അദ്വൈത് എന്നിവരാണ് ബോജിമോന്റെ മക്കൾ.