ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിൽ ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജയന്തി ആഘോഷങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. 10ന് യൂണിയൻ അങ്കണത്തിലെ ശ്രീനാരായണ വിശ്വധർമ്മ ക്ഷേത്രത്താങ്കണത്തിലാണ് ചങ്ങുകൾ. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം കൊടി തോരണങ്ങൾ സ്ഥാപിച്ചു. 10ന് വൈകിട്ട് 3.30ന് പൊലീസ് സ്റ്റേഷൻ മൈതാനിയിൽ നിന്നും ജയന്തി ഘോഷയാത്ര ആരംഭിക്കും.വാദ്യമേളങ്ങളും,നാടൻ കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും .5.30ന് യൂണിയൻ മൈതാനിയിൽ നടക്കുന്ന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. യോഗം കൗൺസിലർ പി.ടി.മന്മഥൻ അദ്ധ്യക്ഷത വഹിക്കും.ഭീകര വിരുദ്ധ സേന ഐ.ജി.പി.വിജയൻ മുഖ്യപ്രഭാഷണം നടത്തും. പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ.കെ.പ്രസാദ് ജയന്തിദിന സന്ദേശം നൽകും. പ്രതിഭകളെ ആദരിക്കലും സ്കോളർഷിപ്പ് വിതരണവും തിരക്കഥാകൃത്ത് ശ്യാംപുഷ്കരൻ നിർവഹിക്കും. മംഗല്യ നിധി നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ വിതരണം ചെയ്യും. നഗരസഭ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ,വെള്ളിയാകുളം പരമേശ്വരൻ,സി.കെ.ഷാജിമോഹൻ,നിയു
കണിച്ചുകുളങ്ങര യൂണിയനിൽ
എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിൽ ജയന്തി ആഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ചേർത്തല എസ്.എൻ.കോളേജ് ഓഡിറ്റോറിയത്തിലാണ് മഹാസമ്മേളനംനടക്കുന്നത്. വൈകിട്ട് 3ന് മാരാരിക്കുളം കളിത്തട്ടിന് സമീപത്ത് നിന്നു ഘോഷയാത്ര ആരംഭിക്കും.ഘോഷയാത്ര കടന്നു പോകുന്ന മാരാരിക്കുളം കളിത്തട്ട് മുതൽ ദേശീയ പാതയോരത്ത് കൊടി തോരണങ്ങൾ കൊണ്ട് അലങ്കരിച്ചു . യൂണിയനിലെ മുഴുവൻ ശാഖകളിലും ജയന്തിയുടെ വിളംബരം അറിയിച്ചു കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പഞ്ചവാദ്യം,നാടൻ കലാരൂപങ്ങൾ,നിശ്ചലദൃശ്യങ്ങൾ തുടങ്ങിയവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും.നാലിന് എസ്.എൻ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന മഹാസമ്മേളനം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിക്കും. മുഖ്യപ്രഭാഷണവും വിവിധ മേലകളിൽ പ്രതിഭ തെളിയിച്ചവരേയും മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയവരേയും ആദരിക്കലും പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിക്കും.കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ, മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദർശനാഭായി, യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ പൊഴിക്കൽ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് അനിലാൽ കൊച്ചുകുട്ടൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് മോളി ഭദ്രസേനൻ എന്നിവർ സംസാരിക്കും.യോഗം അസിസ്റ്റന്റ് സെക്രട്ടറി എം.ടി.രമേശ് അടിമാലി ഗുരുദേവ പ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി ഇൻചാർജ്ജ് പി.എസ്.എൻ. ബാബു സ്വാഗതവും യൂണിയൻ കൗൺസിലർ സിബി നടേശ് നന്ദിയും പറയും. യൂണിയനിലെ 46 ശാഖകളിൽ നിന്നുമുള്ള പ്രവർത്തകർ ശാഖയുടെ ബാനറിന് പിന്നിൽ മാരാരിക്കുളം കളിത്തട്ട് ജംഗ്ഷന് സമീപം 3ന് മുമ്പായി എത്തിച്ചേർന്ന് ഘോഷയാത്രയിൽ അണിനിരക്കണമെന്ന് യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജ് പി.എസ്.എൻ ബാബു അറിയിച്ചു.