ചെറുകോൽ: ഈഴക്കടവ് ധർമ്മാനന്ദ ഗുരുകുലത്തിൽ ശ്രീനാരായണ പരമഹംസ ദേവന്റെ 168-ാമത് ചതയം തിരുനാൾ മഹാമഹം 10 ന് രാവിലെ ഏഴിന് ഗുരുകുലാചാര്യൻ ഗംഗാധരൻ സ്വാമി പതാക ഉയർത്തുന്നതോടെ ആരംഭിക്കും.രാവിലെ 10 ന് നടക്കുന്ന പൊതു സമ്മേളനം സമിതി രക്ഷാധികാരിയും എസ്.എൻ.ഡി.പിയോഗം മാവേലിക്കര യൂണിയൻ മുൻ പ്രസിഡന്റുമായ ഗംഗാധരപ്പണിക്കർ ഉദ്ഘാടനം ചെയ്യും.വൈസ് പ്രസിഡന്റ് ശശികുമാർ അദ്ധ്യക്ഷത വഹിക്കും. ഇന്റർനാഷണൽ മോട്ടിവേഷൻ സ്പീക്കർ ഷാൽ മോഹൻ മുഖ്യപ്രഭാഷണം നടത്തും. സുന്ദരേശൻ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. സമിതി സെക്രട്ടറി ബാബു.ബി സ്വാഗതവും ജോ.സെക്രട്ടറി പത്മാകരൻ മുളമൂട്ടിൽ തറയിൽ കൃതജ്ഞതയും പറയും. ഉച്ചക്ക് ഒന്നിന് സമൂഹ സദ്യയും വൈകിട്ട് 6.15 ന് ദീപാരാധനയും ശേഷം പതാക താഴ്ത്തുന്നതോടെ തിരുനാൾ സമാപിക്കും