ആലപ്പുഴ: ഇരവുകാട് വാർഡിൽ സ്‌നേഹദീപം വയോജന ചാരിറ്റബിൾ സൊസൈറ്റി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.ടെമ്പിൾ ഒഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നടന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം എ.എം.ആരിഫ് എം.പി നിർവഹിച്ചു. ഓണസന്ദേശവും, മുതിർന്ന പൗരന്മാർക്കുള്ള ഓണക്കോടി വിതരണവും ആലപ്പുഴ നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ മുഖ്യാതിഥിയായി പങ്കെടുത്തു. സ്‌നേഹദീപം ചെയർമാൻ ടിആർ.ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.പി. അനിൽ ജോസഫ്, ഹിമാലയാസ് മാനേജിംഗ് ഡയറക്ടർ സജീന്ദ്രൻ മഞ്ഞിപ്പുഴ, പാം ബീച്ച്‌റിസോർട്ട് മാനേജിംഗ് ഡയറക്ടർ റോയ് വി.തീയോച്ചൻ, ഇരവുകാട് വാർഡ് വികസന സമിതി കൺവീനർ കെ.കെ ശിവജി, എസ്.എൻ.വി ഗ്രന്ഥശാല സെക്രട്ടറി എസ്. പ്രദീപ്, എ.ഡി.എസ് ചെയർപേഴ്‌സൺ സ്മിത രാജീവ്, ഇരവുകാട് സർക്കാർ ജീവനക്കാരുടെ ട്രഷറർ ശ്രീജി ശ്രീനിവാസൻ, സ്‌നേഹദീപം ഭാരവാഹികളായ സി.ടി.ഷാജി, ഷാജി കോയാപറമ്പിൽ, മഹേഷ്.എം. നായർ എന്നിവർ സംസാരിച്ചു.