mm
ആലപ്പുഴ ക്യാബിനറ്റ് സ്‌പോർട്‌സ് സിറ്റിയിൽ 16 അടി വ്യാസത്തിൽ മമ്മൂട്ടിയുടെ ചിത്രം ആലേഖനം ചെയ്ത അത്തപ്പൂക്കളം തയ്യാറാക്കിയപ്പോൾ

ആലപ്പുഴ: എഴുപത്തിയൊന്നാം പിറന്നാളാഘോഷിച്ച ചലച്ചിത്രതാരം മമ്മൂട്ടിക്ക് ആശംസയുമായി ആലപ്പുഴ ക്യാബിനറ്റ് സ്‌പോർട്‌സ് സിറ്റി പൂക്കളമൊരുക്കി. 16 അടി വ്യാസത്തിൽ മമ്മൂട്ടിയുടെ ചിത്രം ആലേഖനം ചെയ്തതാണ് പൂക്കളം . ആഘോഷം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു. ക്യാബിനറ്റ് സ്പോർട്സ് സിറ്റിയിൽ നടന്ന ചടങ്ങിൽ സിനാഫ്, സക്കീർ തുടങ്ങിയവർ സംസാരിച്ചു.