മാന്നാർ: കഴിഞ്ഞ ദിവസം നടന്ന മാന്നാർ മഹാത്മാ ഗാന്ധി ജലോത്സവ ഫൈനൽ മത്സരത്തിനിടെ ചെറുതന ചുണ്ടന്റെ അമരക്കാരനെ കേരളാപോലീസിന്റെ തുഴച്ചിൽക്കാരൻ തള്ളി താഴെയിട്ടതിനെതിരെ ജില്ലാ പൊലീസ് മേധാവി, ജില്ലാ കളക്ടർ, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകിയതായി ചെറുതന ചുണ്ടന്റെ ലീഡിംഗ് ക്യാപ്റ്റൻ റോച്ച സി.മാത്യു പറഞ്ഞു. വള്ളം മറിഞ്ഞ് നൂറിലധികം തുഴച്ചിൽക്കാർ വെള്ളത്തിൽ മുങ്ങിയിട്ട് പൊലീസോ, അഗ്നിരഷാസേനയോ സഹായത്തിനെത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.