ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ 168-ാം മത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ശാഖ തലത്തിൽ നടക്കും. യൂണിയൻ തല ഉദ്ഘാടനം 263-ാം നമ്പർ ചിങ്ങോലി ശാഖയിൽ നടക്കും. രാവിലെ 6 മുതൽ ആചര്യൻ വിശ്വപ്രകാശം എസ്. വിജയാനന്ദിന്റെ ആചാര്യത്വത്തിൽ ശാന്തിഹവന യജ്ഞം നടക്കും. ഭാഗവതപാരായണം, പ്രതിഭകളെ ആദരിക്കൽ, അന്നദാനം, ഘോഷയാത്ര, ദീപക്കാഴ്ച, മഹാഗുരുപൂജ എന്നിവ നടക്കും. രാവിലെ 5.55 ന് ശാഖ പ്രസിഡന്റ്‌ പി. സുകുമാരൻ പതാകഉയർത്തും. 8.30ന് ഗുരുജയന്തി ദിന സമ്മേളനം യൂണിയൻ പ്രസിഡന്റ്‌ എസ്. സലികുമാർ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ്‌ പി. സുകുമാരൻ അധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി എൻ. അശോകൻ പ്രതിഭകളെ ആദരിക്കും. യൂണിയൻ വൈസ് പ്രസിഡന്റ്‌ ഡി. കാശിനാഥൻ ഗുരുജയന്തി സന്ദേശം നൽകും. ചടങ്ങിൽ ചിങ്ങോലി ദേവദാസിനെ ടി. കെ.ദേവകുമാർ ആദരിക്കും. എം.കെ.ശ്രീനിവാസൻകാഷ് അവാർഡ് വിതരണവും ഡി. ധർമ്മരാജൻ പഠനോപകരണ വിതരണവും നിർവഹിക്കും. പി.എൻ.അനിൽകുമാർ ബോധവത്കരണ ക്ലാസ് നയിക്കും. അഡ്വ.യു.ചന്ദ്രബാബു, അയ്യപ്പൻ കൈപ്പള്ളിൽ, ലേഖ എന്നിവർ സംസാരിക്കും. എച്ച്. സുരേഷ് കുമാർ സ്വാഗതവും എം.സുഗതൻ നന്ദിയും പറയും.