മാവേലിക്കര : ഇടപ്പോൺ ഹൈസ്കൂളിലെ 86 ബാച്ചിലെ വിദ്യാർത്ഥികളുടെ പുനസ്സമാഗമ പരുപാടിയായ 'നെല്ലിക്ക ബാല്യം' സ്കൂൾ അങ്കണത്തിൽ നടന്നു. കാലിഗ്രഫി ആർട്ടിസ്റ്റ് നാരായണ ഭട്ടതിരി ഉദ്ഘാടനം ചെയ്തു. സന്തോഷ്കുമാർ.പി.ജി അധ്യക്ഷനായി. കവി സി.എസ്.രാജേഷ് മുഖ്യപ്രഭാഷണം നടത്തി. മഹേഷ് വെട്ടിയാർ, അനിത.പി.വി, എ.റ്റി.രവീന്ദ്രൻ, കെ.മനോഹരൻ, പത്മ.എസ്, രാജീവ്.ആർ, എഫ്.ശ്രീദേവി, കെ.ബി.മനോജ്, കെ.രാജശ്രീ, ജോസഫ്.കെ.വർഗീസ്, സാജൻ മാത്യു എന്നിവർ സംസാരിച്ചു.