മാവേലിക്കര: കെ.പി.എം.എസ് തഴക്കര യൂണിയന്റെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യൻകാളിയുടെ 159-ാംമത് ജയന്തി അവിട്ടാഘോഷമായി ആചരിക്കും. നാളെ വൈകിട്ട് 5ന് മാങ്കാംകുഴിയിൽ നടക്കുന്ന അവിട്ടാഘോഷം എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ ഉമേഷ്.പി.ഉത്തമൻ അദ്ധ്യക്ഷനാവും. ജനകീയ പ്രതിരോധ സമിതി ജില്ലാ പ്രസിഡന്റ് അഡ്വ.മാത്യു വേളങ്ങാടൻ, ബ്ലോക്ക് മെമ്പർ മനു ഫിലിപ്പ്, ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് കെ.കെ.അനൂപ് എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും. കെ.പി.എം.എസ് സംസ്ഥാന കമ്മറ്റി അംഗം ജെ.സുധ ടീച്ചർ ജന്മദിന സന്ദേശം നൽകും. ജനറൽ കൺവീനർ കെ.സി.രഞ്ജിത്ത് സ്വാഗതവും ട്രഷറാർ സി.ബാബു നന്ദിയും പറയും.