ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയനിൽ 168 ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം യൂണിയൻ പരിധിയിലെ 64 ശാഖകൾ കേന്ദ്രീകരിച്ച് 10ന് നടക്കും. രാവിലെ ഗുരുപൂജ, പതാകഉയർത്തൽ, ഗുരുദേവകൃതികളുടെ പാരായണം, ഗുരുപ്രസാദവിതരണം, ഘോഷയാത്രകൾ, പ്രഭാഷണങ്ങൾ, സമ്മേളനങ്ങൾ, കലാപരിപാടികൾ തുടങ്ങിയവ ഉണ്ടാകുമെന്ന് യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ, സെക്രട്ടറി അഡ്വ.ആർ.രാജേഷ്ചന്ദ്രൻ എന്നിവർ അറിയിച്ചു.