
ഹരിപ്പാട് : ഹരിപ്പാട് സ്വദേശി അനിൽ കുമാറിനെ (51) ഒമാനിൽ താമസ സ്ഥലത്തിനടുത്ത് കാറിൽ മരിച്ചനിലയിൽ കണ്ടെത്തി. ഞായറാഴ്ച രാത്രി മുതൽ അനിലിനെ കാണാനില്ലായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. തുലാം പറമ്പ് സരസ്വതി നിവാസിൽ കേശവൻ നായരുടെയും സരസ്വതി അമ്മയുടെയും മകനാണ്. 26വർഷമായി ഒമാനിലുള്ള അനിൽ സ്വന്തമായി ഷിപ്പിംഗ് ക്ലിയറൻസും അനുബന്ധ ജോലിയും ചെയ്തു വരികയായിരുന്നു. ഭാര്യ : സംഗീത. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി ബന്ധുക്കൾ പറഞ്ഞു.