ശ്രീനാരായണ ഫുട്ബാൾ ടൂർണമെന്റ് ഇന്ന് മുതൽ

പൂച്ചാക്കൽ: ഓണാഘോഷത്തോടനുബന്ധിച്ച് തളിയാപറമ്പ് ശ്രീനാരായണ ഫുട്ബാൾ ടൂർണമെന്റ് ഇന്ന് തുടങ്ങി 14 ന് സമാപിക്കും. സിനിമാ താരം ബിനീഷ് ബാസ്റ്റിൻ ഉദ്ഘാടനം ചെയ്യും. പി.എം. പ്രമോദ് അദ്ധ്യക്ഷനാകും. ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ കെ.എൽ. അശോകൻ മുഖ്യാതിഥിയാകും. 10 ന് ചതയ ദിന സമ്മേളനം പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ.പ്രസാദ് ഉദ്ഘാനം ചെയ്യും. പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സന്തോഷ് അദ്ധ്യക്ഷയാകും. 14 ന് ജൂനിയർ മത്സര വിജയികൾക്ക് ഫുട്ബാൾ താരം സി.വി സീന സമ്മാനങ്ങൾ വിതരണം ചെയ്യും. ആദരം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ ഒ.സി. വക്കച്ചൻ മുഖ്യാതിഥിയാകും. സീനിയർ മത്സര വിജയികൾക്ക് മന്ത്രി പി. പ്രസാദ് സമ്മാനദാനം നിർവ്വഹിക്കും. എ.എം.ആരിഫ് എം.പി അദ്ധ്യക്ഷനാകും.

തൃച്ചാറ്റുകളം റെഡ് സ്റ്റാറിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ ഇന്നും നാളെയും നടക്കും. മെഗാ തിരുവാതിര, ഒപ്പന, നൃത്തനൃത്തങ്ങൾ, മിമിക്സ് പരേഡ്, വടംവലി സാംസ്ക്കാരിക സമ്മേളനം തുടങ്ങിയവ ഉണ്ടാകും.

പുല്ലാറ്റു വെളിയിൽ ഇന്ന് മുതൽ 11 ഓണാഘോഷ പരിപാടികൾ നടക്കും. മതസൗഹാർദ്ദ റാലി, കുട്ടിളുടെ കലാ കായിക മത്സരങ്ങൾ, കൈകൊട്ടിക്കളി, ഗാനമേള, വടംവലി മത്സരം, കോൽക്കളി, നൃത്തനൃത്യങ്ങൾ, നാടൻ പാട്ട് തുടങ്ങിയവ ഉണ്ടാകും.