ചേർത്തല: ജപ്പാൻ കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയതിനാൽ ചേർത്തല നഗരസഭയിലും ചേർത്തല തെക്ക്, മുഹമ്മ, മാരാരിക്കുളം വടക്ക്, കഞ്ഞിക്കുഴി, തണ്ണീർമുക്കം,പള്ളിപ്പുറം ഉൾപ്പെടെ ആറ് ഗ്രാമപഞ്ചായത്തുകളിലും കുടിവെള്ളം മുടങ്ങും. പള്ളിപ്പുറത്ത് കുടിവെള്ള വിതരണത്തിലെ പ്രധാന പൈപ്പാണ് കഴിഞ്ഞ ദിവസം പൊട്ടിയത്.