ആലപ്പുഴ: 2022 - 2023 അദ്ധ്യേയന വർഷത്തെ ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റിൽനിന്ന് പുന്നപ്ര കാർമ്മൽ പോളിടെക്‌നിക്കിൽ കോളേജിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. സിവിൽ, കമ്പ്യൂട്ടർ, ഇലക്ട്രോണിക്‌സ് എന്നീ എൻജിനിയറിംഗ് വിഭാഗങ്ങളിലാണ് ഒഴിവുകൾ. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ഫീസ് എന്നിവ സഹിതം 13 ന് രാവിലെ 9 ന് ഹാജരാകണം. ഫോൺ:0477 -2287825, 0477-2288825.