 
ആലപ്പുഴ: മാദ്ധ്യമ പ്രവർത്തകനും സിനിമ തിരക്കഥാകൃത്തുമായ സുനീഷ് വാരനാടിന്റെ പുസ്തകങ്ങളായ ഹലോ മൈക്ക് ടെസ്റ്റിംഗ്, വാരനാടൻ കഥകൾ രണ്ടാം പതിപ്പ് എന്നിവ പ്രകാശനം ചെയ്തു. ഹലോ മൈക്ക് ടെസ്റ്റിംഗിന്റെ പ്രകാശനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു. സിനിമാതാരം കോട്ടയം നസീർ ഏറ്റുവാങ്ങി. വാരനാടൻ കഥകളുടെ രണ്ടാം പതിപ്പ് സംവിധായകൻ നാദിർഷ പ്രകാശനം ചെയ്തു. നടനും,സംവിധായകനുമായ രമേഷ് പിഷാരടി ഏറ്റുവാങ്ങി. വാരനാട് വാസ്‌കോ ഫുട്ബാൾ മേളയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ തണ്ണീർമുക്കം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ ജി.പണിക്കർ അദ്ധ്യക്ഷത വഹിച്ചു.