 
ആലപ്പുഴ: പതിവ് തെറ്റിക്കാതെ തിരുവോണനാളിൽ അഗതികൾക്കൊപ്പം ഓണമാഘോഷിച്ച് എ.എം ആരിഫ് എം.പി.
പുന്നപ്ര സർവോദയ ശാന്തി ഭവനിലെ മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന അഗതികൾക്കൊപ്പമാണ് ആരിഫ് ഓണ സദ്യയിൽ പങ്കാളിയായത്. മുൻ വർഷങ്ങളിലും തിരുവോണ നാളിൽ ശാന്തിഭവനിലെ അഗതികൾക്കൊപ്പമായിരുന്നു ആരിഫ് ഓണ സദ്യ കഴിച്ചിരുന്നത്.
ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യൂ ആൽബിൻ, ബി.ബാബുരാജ്, പുന്നപ്ര അപ്പച്ചൻ, ആദർശ് മുരളി തുടങ്ങിയവരും പങ്കെടുത്തു.