 
ആലപ്പുഴ: സഹൃദയ ആശുപത്രിയിൽ ആരംഭിച്ച ഡയാലിസിസ് യൂണിറ്റിന്റെ ഒന്നാം വാർഷികം ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.തോമസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. എസ്.എ.എച്ച് ഡയലിസിസ് സെന്ററിന്റെ തലവൻ ഡോ. വിനോദ് ചന്ദ്രൻ പങ്കെടുത്തു. സമ്മേളനത്തിൽ രോഗികളും അവരുടെ ബന്ധുമിത്രാദികളും ആശയങ്ങളും അനുഭവങ്ങളും പങ്കുവച്ചു. വാർഷികത്തിന്റെ ഭാഗമായി രോഗികൾക്ക് സൗജന്യമായി ഡയലിസിസ് കിറ്റും ഡയാലിസിസ് കൂപ്പണും നൽകി.