ambala
ജൂനിയർ ചേമ്പർ ഇന്റർ നാഷണൽ (ജെ .സി .ഐ) അഖിലേന്ത്യാ തലത്തിൽ നടത്തുന്ന സാമൂഹ്യ ക്ഷേമ പദ്ധതി

അമ്പലപ്പുഴ: ജൂനിയർ ചേമ്പർ ഇന്റർ നാഷണൽ (ജെ .സി .ഐ) അഖിലേന്ത്യാ തലത്തിൽ നടത്തുന്ന സാമൂഹ്യ ക്ഷേമ പദ്ധതി "നമസ്തേ"ക്ക് തുടക്കമായി. പുന്നപ്ര ശാന്തി ഭവനിൽ ജെ.സി.ഐ ആലപ്പിയുടെ മേഖലാതല വാരാഘോഷം എച്ച് .സലാം എം .എൽ. എ ഉദ്ഘാടനം ചെയ്തു. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വാരാഘോഷം ലിംഗ സമത്വം, സാമൂഹ്യ സേവനം,സമൂഹപരിവർത്തനം എന്നീ ലക്ഷ്യത്തിൽ അധിഷ്ഠിതമായാണ് നടത്തുന്നത്. ജെ. സി .ഐ ആലപ്പി പ്രസിഡന്റ് ടോം ജോസഫ് ചമ്പക്കുളം അദ്ധ്യക്ഷനായി. വനിതാ സാമൂഹ്യ ക്ഷേമ സംരംഭകരായ അനിത നായർ, ദീപാ നായർ, നെജു കരീം, ശാന്തി ഭവൻ മാനേജിങ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ എന്നിവരെ അനുമോദിച്ചു. സോൺ പ്രസിഡന്റ് മനു ജോർജ്, വൈസ് പ്രസിഡന്റ് ഡോ.ലാലി പ്രിബിൻ, ശ്യാം കുമാർ, ഡയറക്ടർ അഷ്റഫ് ഷെരീഫ്, കോഓർഡിനേറ്റർ ശ്യാം കുറുപ്പ്, സെക്രട്ടറി ഷെബിൻ ഷാ, എം വി. ആന്റണി, മേഴ്സി വിജി, പ്രിബിൻ അലകസ് , ലെന എലിസബത്ത് കോര, വിജി ജോർജ് എന്നിവർ സംസാരിച്ചു. വിവിധ പരിശീലന ബോധവത്കരണ പരിപാടികൾ, ആരോഗ്യ ക്യാമ്പുകൾ, സമ്മേളനങ്ങൾ എന്നിവ വാരാഘോഷത്തിന്റെ ഭാഗമായി നടത്തും.