ambala

അമ്പലപ്പുഴ: കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് മാനേജ്മെന്റ് പുന്നപ്രയിലെ എൻ .എസ് .എസ് യൂണിറ്റുകളുടെ സപ്തദിന ക്യാമ്പിനോടനുബന്ധിച്ചു നടത്തിയ പുനർജ്ജനി പദ്ധതി സമാപിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കേടുവന്ന ഉപകരണങ്ങൾ നന്നാക്കി കൊടുക്കുന്ന പദ്ധതിയായിരുന്നു ഇത്. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മെഡിക്കൽ കോളേജ് ആർ. എം. ഓ ഡോ. ഹരികുമാർ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. റൂബിൻ വി വർഗീസ് അദ്ധ്യക്ഷനായി. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. അനൂപ്, മുസ്തഫ, മുൻ എക്സിക്യൂട്ടീവ് അംഗം എം. മുഹമ്മദ്‌ കോയ എന്നിവർ സംസാരിച്ചു. ആഷിക്, അനഘ, പാർവതി എന്നിവർ നേതൃത്വം നൽകി.