t
t

അമ്പലപ്പുഴ: പുറക്കാട് ഗവ. ഐ.ടി.ഐയിൽ മെട്രിക്, നോൺ മെട്രിക് ട്രേഡുകളുടെ രജിസ്ട്രേഷൻ 12 ന് രാവിലെ 10 മുതൽ 5 വരെ നടക്കും. അപേക്ഷിച്ച, ഇൻഡക്സ് മാർക്കുള്ള എല്ലാവരും തോട്ടപ്പള്ളി സ്പിൽവെയ്ക്കു സമീപമുള്ള ഐ.ടി.ഐയിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം. ജനറൽ, ഈഴവ, മസ്ലിം, പട്ടികജാതി, മറ്റു പിന്നാക്ക ഹിന്ദു (160 ൽ താഴെ മാത്രം ഇൻഡക്സ് മാർക്കുള്ളവർ), ലത്തീൻ കത്തോലിക്ക, മറ്റു പിന്നാക്ക ക്രിസ്ത്യൻ (160 ൽ താഴെ ഇൻഡക്സ് മാർക്കുള്ളവർ) എന്നിവരാണ് എത്തേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477 2298118, 7907988374, 9446262404, 9288 172499,7907977858.