 
വൈക്കം: എസ്.എൻ.ഡി.പിയോഗം വൈക്കം യൂണിയൻ നേതൃത്വം നൽകുന്ന ചതയദിന ഘോഷയാത്രയിൽ പീതപതാകകളേന്തി പതിനായിരത്തിലധികം ശ്രീനാരായണീയർ അണിനിരക്കും.
യൂണിയനിലെ 54 ശാഖകൾ ചേർന്നാണ് ചതയദിന ഘോഷയാത്രയും മഹാസമ്മേളനവും നടത്തുന്നത്. ഉച്ചയ്ക്ക് 2ന് ചതയദിന ഘോഷയാത്ര യൂണിയൻ ഓഫീസ് അങ്കണത്തിൽ നിന്നാരംഭിക്കും. ഘോഷയാത്രയുടെ വരവറിയിക്കുന്ന അനൗൺസ്‌മെന്റ് വാഹനങ്ങൾ കടന്നു പോയാൽ ആദ്യമെത്തുക പഞ്ചവാദ്യമാണ്. തുടർന്ന് വടക്കൻ കേരളത്തിലെ അനുഷ്ഠാന കലാരൂപമായ തെയ്യം, തിറ എന്നിവ നീങ്ങും. അതിന് പിന്നിലായി നിലക്കാവടി, ബാന്റ് സെറ്റ്, ചെണ്ടമേളം, തമിഴ് കലാരൂങ്ങളായ മയിലാട്ടം, കരകാട്ടം എന്നിവയെത്തും. കലാരൂപങ്ങൾക്ക് പിന്നിൽ ഗുരുദേവ ചിത്രം വഹിക്കുന്ന റിക്ഷ വലിച്ചുകൊണ്ട് യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ്, സെക്രട്ടറി എം.പി.സെൻ എന്നിവരും റിക്ഷയെ പിന്തുടർന്ന് യൂണിയന്റെ ബാനറിന് പിന്നിൽ യൂണിയന്റെ മറ്റ് നേതാക്കളും ശാഖകളുടെ ബാനറുകൾക്ക് പിന്നിൽ പ്രവർത്തകരും അണിനിരക്കും. നിരവധി വാദ്യമേളങ്ങളും കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയിലുണ്ടാവും. കച്ചേരിക്കവല, മുനിസിപ്പൽ ബസ് സ്റ്റാൻഡ്, കൊച്ചുകവല, ടി.കെ. മാധവൻ സ്‌ക്വയർ, വടക്കേനട, പടിഞ്ഞാറേ നട, കച്ചേരിക്കവല വഴി ഘോഷയാത്ര ആശ്രമം സ്‌കൂളിൽ എത്തിച്ചേരും. 3.45ന് ആശ്രമം സ്‌കൂൾ അങ്കണത്തിൽ ചേരുന്ന ചതയദിന മഹാസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. പി.വി ബിനേഷ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എം.പി. സെൻ സ്വാഗതം പറയും. മന്ത്രി പി.പ്രസാദ് ചതയദിനസന്ദേശം നൽകും. ഡി.ജി.പി (ഫയർ ആന്റ് റെസ്‌ക്യൂ) ബി.സന്ധ്യ പ്രതിഭകളെ ആദരിക്കും. തൃശൂർ ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കമ്മിഷണർ ശിഖ സുരേന്ദ്രൻ മെറിറ്റ് അവാർഡ് വിതരണം നടത്തും. നഗരസഭ ചെയർപേഴ്‌സൺ രാധിക ശ്യാം, യോഗം അസി.സെക്രട്ടറി പി.പി. സന്തോഷ്, ഡയറക്ടർ ബോർഡംഗം രാജേഷ് പി. മോഹൻ, യൂണിയൻ കൗൺസിലർമാരായ ബിജു കൂട്ടുങ്കൽ, ബിജു തുരുത്തുമ്മ, മധു ചെമ്മനത്തുകര, രമേഷ് പി. ദാസ്, ടി.എസ് സെൻ സുഗുണൻ, എം.എസ്.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിക്കും.
യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി.പ്രസന്നൻ നന്ദി പറയും. യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് പി.വി. വിവേക്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീജ സാബു, ആശ്രമം സ്‌കൂൾ വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഷാജി ടി.കുരുവിള, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ.എസ്.സിന്ധു, പ്രഥമാദ്ധ്യാപിക പി.ആർ.ബിജി, എൽ.പി വിഭാഗം പ്രഥമാദ്ധ്യാപകൻ പി.ടി.ജിനീഷ്, സഹപാഠിക്കൊരു സാന്ത്വനം ജനറൽ കൺവീനർ വൈ.ബിന്ദു, സീനിയർ അസിസ്റ്റന്റുമാരായ റെജി എസ്.നായർ, പ്രിയാ ഭാസ്‌കർ എന്നിവർ പങ്കെടുക്കും.
യൂത്ത്മൂവ്‌മെന്റ് യൂണിയന്റെ നേതൃത്വത്തിലുള്ള ഇരുചക്രവാഹന റാലി ആശ്രമം സ്‌കൂളിൽ രാവിലെ 10ന് യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഫ്‌ളാഗ് ഒഫ് ചെയ്യും. 11ന് ചതയദിന സമ്മേളനം യൂണിയൻ സെക്രട്ടറി എം.പി. സെൻ ഉദ്ഘാടനം ചെയ്യും. യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് പി.വി. വിവേക് അദ്ധ്യക്ഷത വഹിക്കും. വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസ് മുഖ്യാതിഥിയാകും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി. പ്രസന്നൻ ചതയദിന സന്ദേശം നൽകും. യോഗം അസി.സെക്രട്ടറി പി.പി. സന്തോഷ് സംവരണ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വൈക്കം സി.ഐ കൃഷ്ണൻ പോറ്റി സമ്മാനദാനം നടത്തും. യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി ഇൻചാർജ് രമേഷ് ആർ.കോക്കാട്ട് സ്വാഗതവും അഖിൽ മാടക്കൽ നന്ദിയും പറയും.
ഗുരുദേവന്റെ ചിത്രം ആലേഖനം ചെയ്ത പൂക്കളം
വൈക്കം: ചതയദിനത്തെ വരവേൽക്കാൻ പീതവർണങ്ങളിൽ ശ്രീനാരായണ ഗുരുദേവന്റെ ചിത്രം ആലേഖനം ചെയ്ത ഓണപ്പൂക്കളമൊരുക്കി. ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രനടയിൽ നാടൻ പൂക്കൾ കൊണ്ട് അഞ്ചുമീറ്റർ ചുറ്റളവിലാണ് പൂക്കളം തീർത്തത്. ശ്രീനാരായണ ധർമസേവാസംഘം പ്രവർത്തകരായ വി.എസ്. അതുൽ, അഖിൽ സതീഷ്, ബിപിൻ തോട്ടത്തിൽ, സി.കെ. ശ്രീജിത്ത്, സി.എസ്. ആശ എന്നിവരുടെ നേതൃത്വത്തിലാണ് പൂക്കളം ഒരുക്കിയത്.