t
t

# കുട്ടനാട്

കുട്ടനാട് യൂണിയനിലെ 35 ശാഖകളിലും വിവിധ പരിപാടികളോടെ ഗുരുജയന്തി ആഘോഷിക്കും. ഗുരുക്ഷേത്രങ്ങളിൽ രാവിലെ മുതൽ ഗണപതിഹോമം ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ പാരായണം, ഗുരുഭാഗവത പാരായണം, ഘോഷയാത്ര, തെയ്യം, നിശ്ചലദൃശ്യങ്ങൾ തുടങ്ങിയവ നടക്കും. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി, വൈസ് ചെയർമാൻ എം.ഡി. ഓമനക്കുട്ടൻ, യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗങ്ങളായ ടി.എസ്. പ്രദീപ്കുമാർ, എ.കെ. ഗോപിദാസ്, എം.പി. പ്രമോദ്, അഡ്വ.എസ്. അജേഷ് കുമാർ, കെ.കെ. പൊന്നപ്പൻ, പി.ബി. ദിലീപ് തുടങ്ങിയവർ വിവിധ ശാഖകളിലെ പരിപാടികൾക്ക് നേതൃത്വം നൽകും. പോഷക സംഘടന ഭാരവാഹികളായ കെ.പി. സുബീഷ്, പി.ആർ. രതീഷ്, ലേഖ ജയപ്രകാശ് സ്മിത മനോജ് സജിനി മോഹൻ, ഗോകുൽദാസ്, കമലാസനൻ ശാന്തി, തുടങ്ങിയവർ വിവിധ ശാഖകളിൽ സംസാരിക്കും

# കുട്ടനാട് സൗത്ത് യൂണിയൻ

കുട്ടനാട് സൗത്ത് യൂണിയൻ കൊച്ചമ്മനം 24-ാം നമ്പർ ആനപ്രമ്പാൽ വടക്ക് ശാഖയുടെ കാണിക്ക മണ്ഡപത്തിൽ യൂണിയൻ വൈദികയോഗത്തിന്റെ ആഭിമുഖ്യത്തിൽ മഹാ ഗുരുപൂജ, ഗണപതി ഹോമം, വിശ്വശാന്തി ഹോമം എന്നിവയ്ക്ക് ശേഷം മുഴുവൻ ശാഖകളും അണിനിരക്കുന്ന ഘോഷയാത്രയോടെ ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. കൊച്ചമ്മനം ജംഗ്ഷനിൽ നിന്നു ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന ഘോഷയാത്ര മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. ചെയർമാൻ പച്ചയിൽ സന്ദീപ് അദ്ധ്യക്ഷനാകും. വൈകിട്ട് അഞ്ചോടെ എടത്വ ടൗണിലെത്തിച്ചേരുന്ന ഘോഷയാത്ര സമൂഹ പ്രാർത്ഥനയോടെ സമാപിക്കും