ഹരിപ്പാട്: കേരളത്തിന്റെ നവോത്ഥന നായകരിൽ പ്രഥമസ്താനിയനായിരുന്ന ആറാട്ടുപുഴ വേലായുധപണിക്കരെ എന്തുകൊണ്ടോ ചരിത്രം വിസ്മരിച്ചു പോയെന്ന് എൻ. സജീവൻ പറഞ്ഞു. ആ പ്രതിഭയുടെ വീരുറ്റ പോരാട്ടങ്ങളെ സംബന്ധിച്ച് പുതിയ തലമുറയ്ക്ക് പറഞ്ഞു മനസിലാക്കികൊടുക്കാൻ അവശ്യമായ പരിശ്രമങ്ങൾ യുവജന സംഘടനകൾ ഏറ്റെടുക്കണമെന്ന് ആറാട്ടുപുഴ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ.സജീവൻ ആവശ്യപ്പെട്ടു. കള്ളിക്കാട് തമ്പുരു ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ സിൽവർ ജൂബിലി ആഘോഷവും കൗണ്ടി ക്രിക്കറ്റ് ടൂർണമെന്റും ഓണാഘോഷ പരിപാടികളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തമ്പുരു പ്രസിഡന്റ്‌ ഷെറിൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ഡോ.പി.വി.സന്തോഷ്‌, വാർഡ് മെമ്പർ സജ്യൂ പ്രകാശ്, സി.ഡി.എസ് ചെയർ പേഴ്സൺ സ്മിത രാജേഷ്, മുൻ പഞ്ചായത്ത്‌ മെമ്പർ കെ രാജീവൻ, നാടകകൃത് കള്ളിക്കാട് ശശികുമാർ,തമ്പുരു ഭാരവാഹികളായ സുഭാഷ്, ടി.കെ.അനിൽകുമാർ, ഡോ.സജൻ, സുബീഷ് എന്നിവർ സംസാരിച്ചു. എസ്. എസ് .എൽ .സി, പ്ലസ് ടു തുടങ്ങി ഉന്നതപരീക്ഷകളിൽ വിജയം കരസ്ഥമാക്കിയ വരെയും ആശ പ്രവർത്തരെയും, കലാ മത്സരങ്ങളിൽ വിജയികളായവരെയും ട്രോഫി കൾ നൽകി ആദരിച്ചു.