 
ചേർത്തല:രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടന്ന പതാകദിനം വയലാർ ബ്ലോക്കിലെ ബൂത്തു കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ആസ്ഥാനത്ത് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.വി.എൻ. അജയൻ പതാക ഉയർത്തി.ഡി.സി.സി ജനറൽ സെക്രട്ടറി മധു വാവക്കാട്,സ്വാഗത സംഘം ചെയർമാൻ എൻ.ഒ. ഔസേഫ്, ജനറൽ കൺവീനർ എ.പി.ലാലൻ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടി.എസ്. ബാഹുലേയൻ, എ.സി.മാത്യു,കെ.പുരുഷൻ,ബി.സോമനാഥൻ, എൻ.ജി.കാർത്തികേയൻ,വി.ജി. ജയചന്ദ്രൻ, അനിൽ കുമാർ, പി. വിനോദ്,പ്രസന്നൻ എന്നിവർ പങ്കെടുത്തു