മാവേലിക്കര: കെ.പി.എം.എസ് മാവേലിക്കര യൂണിയന്റെ ആഭിമുഖ്യത്തിൽ അയ്യൻകാളി ജയന്തി അവിട്ടാഘോഷമായി ആചരിച്ചു. അവിട്ടാഘോഷം മുൻ എം.എൽ.എ ആർ.രാജേഷ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഭാസി ചോവാലിൽ അദ്ധ്യക്ഷനായി. മാവേലിക്കര നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ, ജില്ലാ കോൺഗ്രസ് കമ്മറ്റി ഉപാദ്ധ്യക്ഷൻ കെ.ആർ.മുരളീധരൻ, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് കെ.കെ.അനൂപ് എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. കെ.പി.എം.എസ് സംസ്ഥാന കമ്മറ്റിയംഗം സി.കെ.ഉത്തമൻ ജന്മദിന സന്ദേശം നൽകി. ജനറൽ കൺവീനർ പി.ബി.വിക്രമൻ സ്വാഗതവും യൂണിയൻ ഖജാൻജി നിഷാ വിനോദ് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി തട്ടാരമ്പലത്തിൽ നിന്നും സമ്മേളന നഗരിയിലേക്ക് വിവിധ കലാപ്രദർശനങ്ങൾ ഉൾക്കൊള്ളുന്ന വർണാഭമായ ഘോഷയാത്രയും നടന്നു.