ഹരിപ്പാട്: കരുവാറ്റ ശ്രീനാരായണ ധർമ സേവാ സംഘത്തിന്റെയും എസ്.എൻ.ഡി.പി യോഗം കരുവാറ്റ വടക്ക് 2975-ാം നമ്പർ ശാഖയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 168-ാംമത് ജയന്തി ഭക്തിനിർഭരമായി ആഘോഷിക്കും. രാവിലെ 7.30ന് ശ്രീനാരായണ ധർമ്മ സേവാ സംഘം പ്രസിഡന്റ് ദിനു വാലുപറമ്പിൽ ശ്രീനാരായണ ധർമ്മ സേവാ സംഘത്തിലും ശാഖാ പ്രസിഡന്റ് സുനിൽ കുമാർ ശാഖാ അങ്കണത്തിലും പതാക ഉയർത്തും. ഗുരുദേവകൃതികളുടെ പാരായണത്തിനു ശേഷം വൈകിട്ട് 3.30 ന് സംയുക്ത ജയന്തി ഘോഷയാത്ര നടക്കും. ജയന്തി ദിന ഗുരുപൂജ, പ്രസാദ വിതരണം എന്നിവ നടക്കും.